60 പുതിയ തൊഴിലവസരങ്ങളുമായി സ്‌പെക്ട്രം ലൈഫ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 60 പുതിയ തൊഴിലവസരങ്ങളുമായി സ്‌പെക്ട്രം ലൈഫ്. digital mental health and wellbeing businsse കമ്പനിയാണ് സ്‌പെക്ട്രം ലൈഫ്. ബെല്‍ഫാസ്റ്റിലേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാല് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപം നടത്തുന്നത്.

അടുത്ത ഒരു വര്‍ഷം കൊണ്ടാണ് 60 പേരെ നിയമിക്കുക. എന്നാല്‍ നിയമന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ട് , യുകെ എന്നിവിടങ്ങളിലായി മൂവായിരത്തോളം കസ്റ്റമേഴ്‌സാണ് കമ്പനിക്കുള്ളത്. ഇതില്‍ വന്‍കിട കോര്‍പ്പറേറ്റുകളും , സ്റ്റുഡന്റ് ഓര്‍ഗനൈസേഷനുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടുന്നു.

ഇതിനകം തന്നെ നിരവധി ഒഴിവുകള്‍ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://spectrumlife.breezy.hr/

Share This News

Related posts

Leave a Comment