ആഗോള തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ ഒരു വിഷയമാണ് ChatGPT കളുടെ കടന്നുവരവ്. യാത്രകള്‍ പ്ലാന്‍ ചെയ്യുക, സ്റ്റാഫിനെ നിയമിക്കുക എന്തിനേറെ ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാന്‍ പേലും ആര്‍ട്ടിപിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഇവ നമ്മെ സഹായിച്ചിരുനന്നു.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ മറുപടി നല്‍കുമെങ്കിലും വലിയൊരു ന്യൂനത ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 2021 വരെയുള്ള കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു വളരെ കൃത്യമായ ഉത്തരം നല്‍കിയിരുന്നത്. എന്നാല്‍ അവസ്ഥ മാറിയെന്നാണ് OPEN AI ഇപ്പോള്‍ അവകാശപ്പെടുന്നത്.
എന്ത് കാര്യത്തില്‍ സഹായം തേടിയാലും സ്വയം ഗൂഗിളില്‍ പരിശോധന നടത്തി ഏറ്റവും അപേഡറ്റ് ആയിട്ടുള്ള കാര്യങ്ങള്‍ ഇവ നമുക്ക് നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയിലെ വലിയൊരു ചുവട് വെയ്പ്പ് കൂടിയാണ് ഇതെന്ന് ഇവര്‍ അവകാശപ്പെടുന്നു.
Open AI യുടെ പുതിയ വേര്‍ഷനില്‍ ഇത് ഇപ്പോള്‍ Plus, Enterprice ഉപയോക്താക്കള്‍ക്ക് ലഭ്യമാകും താമസിയാതെ എല്ലാവരിലേയ്ക്കും എത്തുമെന്നാണ് വിവരം.