റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ അയര്‍ലണ്ട് പിന്ന്ലേയ്ക്കാണ് സഞ്ചരിക്കുന്നതെന്നപരാമര്‍ശമാണ് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ നടത്തിയത്. ജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാനുംഅപകടങ്ങള്‍ കുറയ്ക്കാനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ വേഗപരിധി പുനക്രമീകരിച്ചാല്‍ അത് റോഡപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്നും ഇത് രണ്ട് വര്‍ഷത്തേയ്ക്കാവും നടപ്പിലാക്കുകയെന്നും റോഡ് സുരക്ഷാ വകുപ്പ് മന്ത്രി ജാക്ക് ചേംമ്പേഴ്സ് പറഞ്ഞു.
എന്നാല്‍ ഇത് വളരെ വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ റോഡപകടങ്ങളില്‍ 129 പേരാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 മരണങ്ങള് ആഗസ്റ്റ് മാസത്തില്‍ മാത്രമാണ്.