അയര്‍ലണ്ടില്‍ അധ്യാപക ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂണിയനുകള്‍. സെക്കന്‍ഡറി സ്കൂളുകളില്‍ അടക്കം ടീച്ചര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധിയാണെന്നും ഇവര്‍ പറയുന്നു.
2024 ലേയ്ക്കുള്ള ബഡ്ജറ്റില്‍ ടീച്ചര്‍മാരുടെ നിയമനങ്ങള്‍ക്കും അവര്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കുന്നതിനും ആവശ്യമായ തുക നീക്കി വയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദി ടീച്ചേഴ്സ് യൂണിയന് ഓഫ് അയര്‍ലണ്ട് (TUI) ആണ് ഇപ്പോള്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന അയര്‍ലണ്ടില്‍ നിന്നുള്ള അധ്യാപകരെ തിരികെയെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്കൂളുകളില്‍ ടീച്ചര്‍മാരെ സ്ഥിരമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.