വിദേശ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് മുന്‍ നിരയില്‍. പ്രമുഖ ജോബ് വെബ്‌സൈറ്റായ ഇന്‍ഡീഡ് നടത്തിയ പഠനത്തിലാണ്. ഈ കണ്ടെത്തല്‍. 62 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ അയര്‍ലണ്ട് 14-ാം സ്ഥാനത്താണ്.
ലക്‌സംബര്‍ഗ് , ഒമാന്‍, സ്വിറ്റ്‌സര്‍ലണ്ട് എന്നിവയാണ് ഏറ്റവും മുന്നിലുള്ള രാജ്യങ്ങള്‍. തൊഴിലന്വേഷകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന യൂറോപ്പിലെ മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട്. പേഴ്‌സണല്‍ കെയര്‍, ഹോം ഹെല്‍ത്ത്, സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് , അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍സ് എന്നീ തൊഴിലുകളാണ് പുറത്തു നിന്നുള്ള കൂടുതല്‍ ആളുകള്‍ അയര്‍ലണ്ടില്‍ അന്വേഷിക്കുന്നത്.
യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് യൂറോപ്പിലേക്കളധികം ആളുകള്‍ ജോലി തേടുന്നത്.