സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം .ലിമെറിക്ക് രൂപതാ വികാരി ജനറാൾ ഫാ .Tony Muller ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു .
ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത് .
വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് (V94K858) ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയുള്ള കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്.
ധ്യാനദിവസങ്ങളിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉടമ്പടി എടുക്കുന്നതിനാവശ്യമായ തിരി, എണ്ണ എന്നിവ ധ്യാന സെന്ററിൽ നിന്നും ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്.
5 വയസ്സുമുതൽ 8 വരെയുള്ളവർക്കും 8 വയസ്സുമുതൽ 12 വരെയുള്ളവർക്കുമുള്ള ധ്യാനത്തിന് Pure In Heart ഉം 12 വയസ്സുമുതൽ 18 വരെയുള്ളവർക്കുള്ള ധ്യാനത്തിന് ജീസസ്സ് യൂത്തും നേതൃത്വം നൽകുന്നു .
കൂടുതൽ വിവരങ്ങൾക്ക് ഫാ .പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, ബിനോയി കാച്ചപ്പിള്ളി: 0874130749, ആന്റോ ആന്റണി: 0894417794
വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ )
Share This News