വിലക്കയറ്റം സമസ്തമേഖലകളേയും എന്നതുപോലെ മദ്യം വാങ്ങുന്നവരേയും ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് മദ്യത്തിനു വില വര്‍ദ്ധിച്ചു. Diageo ആണ് മദ്യത്തിന്റെ വില ആദ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഒരു പൈന്റിന് നാല് സെന്റാണ് വില വര്‍ദ്ധിച്ചത്. വര്‍ദ്ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ഫെഫ്രുവരിയില്‍ 12 സെന്റ് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോളത്തെ വിലക്കയറ്റം. മറ്റൊരു മദ്യ ബ്രാന്‍ഡായ Guinnsse 10 മുതല്‍ 15 സെന്റ് വരെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമെ
Smithwick’s, Rockshore, Harp, Hop House 13 and Carlsberg എന്നിവയ്ക്കും വില വര്‍ദ്ധനവ് ഉണ്ടാകും.
വിലവര്‍ദ്ധനവിനെതിരെ ഒരു ഭാഗത്ത് വിമര്‍ശനമുയരുമ്പോഴും ബിസിനസ് ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് മദ്യ കമ്പനികളുടെ വാദം.