കോവിഡ് വീണ്ടും പടരാന്‍ തുടങ്ങിയതോടെ കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്ക് ധരിക്കല്‍ പൂര്‍ണ്ണമായും നിര്‍ബന്ധമാക്കിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായതോടെയാണ് നടപടി. പ്രായമേറിയവരാണ് കൂടുതലും കോവിഡ് ബാധിതരായിരിക്കുന്നത്. ജൂലൈ 17 മുതല്‍ 23 വരെയാണ് കോവിഡ് കേസുകളില്‍ ഇത്രമാത്രം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 61 കേസുകളാണ് ഈ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഇതിന് മുമ്പത്തെ ആഴ്ചയില്‍ ഇത് 30 കേസുകളായിരുന്നു. രോഗികളുടെയും സന്ദര്‍ശകരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.