ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇരട്ടിയാക്കിയേക്കും

അയര്‍ലണ്ടില്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇരട്ടിയാക്കിയേക്കും ഭരണമുന്നണി തന്നെയാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ 140 രൂപയാണ് ചൈല്‍ഡ് ബെനഫിറ്റ് സ്‌കീം വഴി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇത് 280 രൂപയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.

അടുത്ത ബഡ്ജറ്റില്‍ ഈ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായേക്കും. പ്രഖ്യാപനം പ്രാബല്ല്യത്തില്‍ വന്നാല്‍ എതാണ്ട് 6,38000 കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ വിലക്കയറ്റത്തിലും സാമ്പത്തീക ഞെരുക്കത്തിലും നട്ടം തിരിയുന്ന കുടുംബള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമായിരിക്കും ഇത്.

കുട്ടികള്‍ ജനിച്ച ശേഷം മാതാപിതാക്കള്‍ക്ക് നല്‍കുന്ന പേരന്റ്‌സ് ലീവ് ഒമ്പതാഴ്ചവരെ ദീര്‍ഘിപ്പിച്ചേക്കും. നിലവില്‍ ഇത് ഏഴാഴ്ചയാണ്. ഒക്ടോബര്‍ 10 നാണ് ബഡ്ജറ്റ് അവതരണം നടക്കുക. ഇതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും പുരോഗമിക്കുകയാണ്.

Share This News

Related posts

Leave a Comment