ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്ന പുതിയ ആശയമാണ് ഫോര്‍ ഡേ വര്‍ക്ക്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യക എന്നത്. ആഗോള തൊഴിലാളി ദിനത്തില്‍ ആരംഭിച്ച ഫോര്‍ ഡേ വര്‍ക്കിംഗ് ട്രയലില്‍ നിരവധി കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ സെക്ടറിലുള്ള ചെറുതും വലുതും മീഡിയം ലെവലിലുള്ളതുമായ നിരവധി കമ്പനികളാണ് ഇതില്‍ പങ്കെടുക്കുന്നത്.
100 -80- 100 എന്ന മോഡലിലാണ് ട്രയല്‍ നടക്കുന്നത്. അതായത് 100 ശതമാനം ശമ്പളം, 80 ശതമാനം സമയം , 100 ശതമാനം ഔട്ട് പുട്ട് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദഗ്ദരായവരുടെ മേല്‍നോട്ടത്തിലാണ് ട്രയല്‍ നടക്കുന്നത്. ട്രയലിന് ശേഷം പഴയ ഫൈവ് ഡേ സിസ്റ്റത്തിലേയ്ക്ക് തിരികെ പോകണമോ എന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാം.
കഴിഞ്ഞ വര്‍ഷം ഫോര്‍ ഡേ ട്രയിലില്‍ പങ്കെടുതത്ത 12 ഐറിഷ് കമ്പനികളും ഇപ്പോഴും ഫോര്‍ ഡേ സിസ്റ്റത്തില്‍ തുടരുകയാണ.് ഈ കമ്പനി മാനേജ്മെന്റുകളെല്ലാം ഈ സിസ്റ്റത്തിലെ ഔട്ട് പുട്ടില്‍ സന്തുഷ്ടരാണ്.