ഗാല്‍വേ നഗരത്തിലെ ബസ് സര്‍വ്വീസുകള്‍ 50 ശതമാനം വര്‍ദ്ധിപ്പാക്കാനൊരുങ്ങി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കൂടുതല്‍ റൂട്ടുകളും കൂടുതല്‍ സര്‍വ്വീസുകളളും ഉള്‍പ്പെടുന്നതാണ് ബസ് സര്‍വ്വീസിന്റെ പുനക്രമീകരിച്ച പ്ലാന്‍. നഗരത്തിന്‍ . കിഴക്കന്‍ പ്രദേശത്തേയും പടിഞ്ഞാറന്‍ പ്രദേശത്തേയും ബന്ധിപ്പിച്ച് 24 മണിക്കൂറും സര്‍വ്വീസ് നടത്താനും പദ്ധതിയുണ്ട്.
പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. Galway, Bearna, Oranmore എന്നിവിടങ്ങളിലെ സര്‍വ്വീസുകളില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തും. സബ് അര്‍ബന്‍ മേഖലകളിലേയ്ക്കും കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകും. റസിഡന്‍ഷ്യല്‍ ഏരിയകളുമായി പരമാവധി 400 മീറ്റര്‍ അകലെയാവും ബസ് സ്റ്റോപ്പുകള്‍.
പുതിയ പ്ലാന്‍ അനുസരിച്ച് നഗരത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും അഞ്ച് മിനിറ്റ് സമയം കൊണ്ട് ബസ്റ്റോപ്പിലെത്താന്‍ കഴിയും. തിരക്കുള്ള റൂട്ടുകളില്‍ പത്തു മുതല്‍ 20 മനിറ്റ് വരെ ഇടവിട്ട് സര്‍വ്വീസുകളും ഉണ്ടാവും. ബസ് സര്‍വ്വീസുകള്‍ സംബന്ധിച്ച പുതിയ പദ്ധതി പൊതുജനങ്ങളുടെ ശുപാര്‍ശകള്‍ കൂടി കേട്ട ശേഷമാകും അന്തിമമാക്കുക.
ഇതിനായി വീടുകള്‍ ബ്രോഷറുകള്‍ നല്‍കുകയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും