അയര്‍ലണ്ട് മലയാളികളുടെ നാവില്‍ നാടന്‍ രുചിയുടെ വര്‍ണ്ണ വസന്തങ്ങള്‍ തീര്‍ത്ത് റോയല്‍ ഇന്ത്യന്‍ കുസിന്റെ പുതിയ ബ്രാഞ്ച് ഡ്രൊഗേഡയില് പ്രവര്‍ത്തനം ആരംഭിക്കുന്നു. ബ്രയാന്‍ടൗണ്‍ സെന്ററിലെ ഡബ്ലിന്‍ റോഡിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഏപ്രീല്‍ 26 ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം 25 ശതമാനം ഡിസ്കൗണ്ടോടെ ഇവിടെ നിന്നും രുചിയേറിയ വിഭങ്ങള്‍ ലഭിക്കും. ഡൈന്‍ ഇന്‍ ഓപ്ഷന് പുറമെ ഫ്രീ പാര്‍ക്കിംഗ്, പാര്‍ട്ടി ഹാള്‍ എന്നിവയും ഇവിടെ ലഭ്യമാണ്.
ബര്‍ത്ത് ഡേ സെലബ്രേഷനുകള്‍, മീറ്റിംഗുകള്‍, മറ്റ് ഫംങ്ഷനുകള് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
041 983 2433 , 041 980 4352