45 പുതിയ ഡ്രൈംവിംഗ് ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു

രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് കാലതാമസമുണ്ടാകുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി പുതിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുതായി 75 ഡ്രൈവര്‍ ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ നിയമനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ പുതുതായി നിയമിക്കപ്പെടുന്ന ഡ്രവര്‍ ടെസ്റ്റേഴ്‌സിന്റെ എണ്ണം 200 ആയി ഉയരും.

നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 30 ടെസ്റ്റേഴ്‌സ് ഉള്‍പ്പെടെയാണ് ഇത്. ഇവരെ കഴിഞ്ഞമാസം മുതല്‍ വിന്യസിച്ച് തുടങ്ങി. പുതിയ ടെസ്റ്റേഴ്‌സിനെ ഓപ്പണ്‍ ക്യാമ്പയിന്‍ വഴിയാണ് നിയമിക്കുക.. നിയമന നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു.
പുതുതായി നിയമിക്കപ്പെടുന്നവരെ പരിശീലനത്തിന് ശേഷം ഒക്ടോബറോടെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അധികൃതര്‍ കരുതുന്നത്.

പുതിയ ടെസ്റ്റേഴിന്റെ നിയമനം പൂര്‍ത്തിയാകുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ കാലതാമസം കുറയുമെന്നാണ് കരുതുന്നത്. നിയമനം ആഗ്രഹിക്കുന്നവര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്. എന്‍സിടി മെക്കാനിക്ക്‌സിനെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുകയാണ്.

ഈ തസ്തികയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും കൂടുതല്‍ നിയമനങ്ങള്‍ നടന്നേക്കും.

താത്കാലിക ഡ്രൈവര്‍ ടെസ്റ്റേഴ്‌സ് നിയമനത്തിന് അപേക്ഷിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.rsa.ie/about/careers

Share This News

Related posts

Leave a Comment