അയര്‍ലണ്ടില്‍ ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി അപേക്ഷ നല്കിയ ശേഷം ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങള്‍. NCT കള്‍ക്കും വിലയ കാലതാമസമാണ് നേരിടുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത് ശരാശരി 20 ആഴ്ചയാണ്.
NCT പരിശോധനകള്‍ക്കായി ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ട്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇന്‍വിറ്റേഷനുകള്‍ക്കായി കാത്തിരിക്കേണ്ടത് ഏഴ് ആഴ്ചകളായിന്ന സ്ഥാനത്താണ് ഇപ്പോള്‍ 20 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരുന്നത്.
നിലവില്‍ 58946 അപേക്ഷകരാണ് രാജ്യത്ത ഡ്രൈവിംഗ് ടെസ്റ്റിനായ കാത്തിരിക്കുന്നത്. അടുത്ത നാലാഴ്ചയ്ക്കകം ടെസ്റ്റ് നടത്തുന്നത് 14976 പേര്‍ക്കാണ്. NCT പരിശോധനകളുടെ പേരില്‍ കരാര്‍ കമ്പനിയായ Applsu നെ കഴിഞ്ഞ ദിവസം മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. NCT പരിശോധനകള്‍ക്കായി കൂടുതല്‍ ടെസ്റ്റര്മാര്ക്കായുള്ള റിക്രൂട്ട്മെന്റ് ഉടന്‍ നടക്കും.