പ്രമുഖ കൊറിയര്‍ സര്‍വ്വീസ് കമ്പനിയായ ഫെഡെക്സില്‍ ഒഴിവുകള്‍ പാക്കേജ് ഹാന്‍ഡ്ലേഴ്സ് തസ്ത്കയിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതിനായി പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും ഇവിടെ അവസരമുണ്ട്. 24,840 യൂറോയാണ് നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍
1) ഉപഭോക്താക്കള്‍ക്ക് അവരുടെ സാധനങ്ങള്‍ നല്ല നിലയിലും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
പാഴ്സലുകള്‍ വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക
2) സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാക്കേജിംഗും ചരക്കുകളും അടുക്കുകയും നീക്കുകയും ചെയ്യുക
3) ആരോഗ്യ, സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുക.
ആനുകൂല്ല്യങ്ങള്‍
1)സൗജന്യ യൂണിഫോമും പിപിഇയും
2)സൗജന്യ പാര്‍ക്കിംഗ്
3) ലൈഫ് അഷ്വറന്‍സ് പോളിസി
4)ആശുപത്രി ക്യാഷ് പ്ലാന്‍ പദ്ധതി
അന്താരാഷ്ട്ര പാക്കേജുകള്‍ക്കുള്ള ഷിപ്പിംഗ് നിരക്കില്‍ കുറവ് .
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക