പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ Aer Lingus ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ജോലിക്കാരെ നിയമിക്കുന്നു. കമ്പനിയുടെ ഗ്രൗണ്ട് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ബാഗേജ് ഹാന്‍ഡ്‌ലേഴ്‌സിനെയാണ് നിയമിക്കുന്നത്. വിമാനത്തില്‍ നിന്നും പുറത്തേയ്കക്കും വിമാനത്തിലേയ്ക്കുമുള്ള ലഗേജുകളുടെ Sorting, Tracking, Transporting എന്നിവയാണ് പ്രധാന ജോലികള്‍.
കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് നിയമനം , ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ് എയര്‍പോര്‍ട്ടിലെ ജോലിയായതിനാല്‍ തന്നെ അഞ്ച് വര്‍ഷത്തെ Security Check നിര്‍ബന്ധമാണ്. ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
മണിക്കൂറിന് 15.5 യൂറോയാണ് ശമ്പളം എന്നാല്‍ ജൂലൈ മാസം മുതല്‍ ഇത് 15.81 യൂറോയാകും. ഓവര്‍ ടൈം അനുവദനീയമാണ്. വര്‍ഷം 32 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിങ്ങും ഒപ്പം കുറഞ്ഞ നിരക്കില്‍ കമ്പനിയുടെ വിമാനങ്ങളില്‍ യൂറോപ്പിലേയ്ക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള യാത്രകളും അനുവദിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക