അശ്രദ്ധ വിനയായി കെയര്‍ അസിസ്റ്റന്റിനെതിരെ നടപടി

അയര്‍ലണ്ടില്‍ എച്ച്എസ്ഇയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ആളുടെ അശ്രദ്ധമൂലം അന്തേവാസി ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന സംഭവത്തില്‍ കെയര്‍ അസിസ്റ്റന്റിനെതിരെ നടപടി. അന്തേവാസി മുറിയില്‍ പൂട്ടപ്പെട്ട നിലയില്‍ സ്വന്തം മലത്തോടൊപ്പം കിടക്കേണ്ടി വന്ന സാഹചര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

12 മണിക്കൂറോളം ഇയാള്‍ പൂട്ടിയിടപ്പെട്ട അവസ്ഥയിലായിരുന്നു ഈ സമയം ഇവിടെ ജോലി ചെയ്തിരുന്ന വര്‍ഗീസ് മാത്യു എന്നയാള്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇയാളെയായിരുന്നു ഈ സമയം അന്തേവാസിയെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നതേ.

അകത്ത് നിന്ന് ഡോര്‍ തുറക്കാന്‍ കെയര്‍ അസിസ്റ്റന്റ് ആംഗ്യഭാഷയില്‍ ഗ്ലാസ് ഡോറിലൂടെ അന്തേവാസിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇതിനാല്‍ ഏകദേശം 12 മണിക്കൂറോളം വാതില്‍ ലോക്കായി തന്നെ കിടന്നു.

എന്നാല്‍ അന്തേവാസിയുടെ ദുരവസ്ഥ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ ഹോം നടത്തിപ്പുകാര്‍ ഉടന്‍ തന്നെ ആരോപണവിധേയനായ കെയര്‍ അസിസ്റ്റന്റിനെതിരെ നടപടിയെടുത്തു. ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത അദ്ദേഹത്തെ തുടര്‍ന്ന് ഡിസ്മിസ് ചെയ്തു.

അകത്ത് കിടന്ന ആളോട് ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനോട് കൃത്യമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ അലാം മുഴക്കുകയോ അല്ലെങ്കില്‍ ഡോര്‍ തുറക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

ഐറീഷ് എക്‌സാമിനറാണ് ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.irishexaminer.com/news/arid-41059973.html

.

Share This News

Related posts

Leave a Comment