സുരക്ഷ മുന്‍നിര്‍ത്തി ഗാര്‍ഡയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍ . ഗാര്‍ഡയുടെ ഡോഗ് സ്ക്വാഡിലെ ഡോഗുകളുടെ ശരീരത്തിലും സ്പൈ ക്യാം ഘടിപ്പിക്കാനുള്ള നിയമ നിര്‍മ്മാണം ഉടന്‍ നടത്തും. അടിയന്തിര ഘട്ടങ്ങളിലാവും ഇവയെ രംഗത്തിറക്കുക.
ബന്ധികളെ മോചിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, രഹസ്യവിവരം ശേഖരിക്കല്‍ എന്നിവയ്്ക്കാവും ക്യാമറ ഘടിപ്പിച്ച ഡോഗുകളെ പ്രധാനമായും ഉപയോഗിക്കുക.. ദേശീയ സുരക്ഷയ്ക്കടക്കം ഇത്തരം നായകളെ ഫലപ്രദമായി ഉപയോഗിക്കുന്ന വിദേശ രാജ്യങ്ങളുടെ മാതൃക നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
മാത്രമല്ല ഗാര്‍ഡ അംഗങ്ങള്‍ ധരിക്കുന്ന ക്യാമറകള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്നത് പോലെ വസ്ത്രത്തിന് പുറത്ത് ഘടിപ്പിക്കണമെന്നും റെക്കോര്‍ഡിംഗ് നടക്കുമ്പോള്‍ ചുവന്ന ലൈറ്റ് ഓണാക്കിയിടണമെന്നും പുതിയ നിയമത്തില്‍ ഭേദഗതി വന്നേക്കും.