കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി വീണ്ടും എച്ച്എസ്ഇ

കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കാത്ത മാതാപിതാക്കളോട് വീണ്ടും അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ. വിന്ററില്‍ അയര്‍ലണ്ടില്‍ കോവിഡ്, ഫ്‌ളു എന്നിവ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇ യുടെ നടപടി. ഫ്‌ളു , കോവിഡ് എന്നീ വൈറസുകള്‍ ശരീരത്തില്‍ കയറിയാലും ഗുരുതുര അവസ്ഥയിലേയ്ക്ക് പോകാതിരിക്കാന്‍ വാക്‌സിന്‍ പ്രതിരോധം തീര്‍ക്കുമെന്നതിനാലാണ് കുടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരു മടിയും കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എച്ച്എസ്ഇ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഈ വിന്ററില്‍ എഴുനൂറോളം കുട്ടികളാണ് വിവിധ രോഗങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതേ തുടര്‍ന്ന് ആഴ്ചാവസാനങ്ങളില്‍ വാക്ക് ഇന്‍ ക്ലിനിക്കുകള്‍ എച്ച്എസ്ഇ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നേരിട്ടെത്തി കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാവുന്നതാണ്.

മുതിര്‍ന്നവരില്‍ ഫ്‌ളു ബാധിക്കാനുള്ള സാധ്യതയുടെ രണ്ടിരട്ടിയാണ് കുട്ടികളിലേയ്ക്ക് രോഗം പടരാനുള്ള സാധ്യത. ഇതിനാല്‍ തന്നെ മാതാപിതാക്കല്‍ ജാഗ്രത പാലിക്കണമെന്നും എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്നുമാണ് എച്ച്എസ്ഇ നിര്‍ദ്ദേശം.

രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലയ്ക്കരുതെന്നും വീടുകളില്‍തന്നെ ഇരുത്തണമെന്നും എച്ച്എസ്ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
********************************

Share This News

Related posts

Leave a Comment