മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്സിന്റെ നിര്‍മ്മാതാക്കളായ മോണ്‍സ്റ്റര്‍ ബീവറേജ് കോര്പ്പറേഷന് കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നു. കില്‍ഡെയര്‍ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഫ്രൂട്ട്സ് ആന്‍ഡ് ഫ്ളേവേഴ്സ് അയര്‍ലണ്ടിലേയ്ക്കാണ് നിയമനം.
ഇവിടെ നിര്‍മ്മാണ ഫാക്ടറി വികസിപ്പിക്കുന്നതിനായുള്ള പദ്ധതി കൗണ്ടി കൗണ്‍സിലിന് മുന്നില്‍ വെച്ചു കഴിഞ്ഞു. നിലവില്‍ 48 ജോലിക്കാരാണ് ഇവിടെയുള്ളത്. ഇത് 100 ആക്കി ഉയര്‍ത്താനാണ് പദ്ധതി. കില്‍ഡെയറിലെ ടൗണ്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയായിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ഫാക്ടറിയുടെ വികസനത്തിന്റെ ഭാഗമായുള്ള നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനു ശേഷമാകും നിയമനങ്ങള്‍ നടക്കുക.