ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരും കൂടുതല്‍ ആയുസ്സുള്ളവരും അയര്‍ലണ്ടില്‍

യൂറോപ്പിനെ ആകമാനം സംബന്ധിക്കുന്ന രണ്ട് വിത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടിലും അയര്‍ലണ്ടാണ് ഒന്നാമതാണ് എന്നതാണ് പ്രധാനം. Organisation for Economic Co-operation and Development (OECD) യാണ് ആദ്യ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

യൂറോപ്പില്‍ ഏറ്റവുമധികം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അയര്‍ലണ്ടാകാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയര്‍ലണ്ടില്‍ 33 ശതമാനം മുതിര്‍ന്നവരും ദിവസേന അഞ്ചോ അതിലധികമോ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരാണ്. യൂറോപ്യന്‍ ശരാശരിയാകട്ടെ 12 ശതമാനമാണ്.

മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത് ആരോഗ്യ മന്ത്രാലയമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആയൂര്‍ ദൈര്‍ഘ്യമുള്ളത് അയര്‍ലണ്ടുകാര്‍ക്കാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം 82 വയസ്സാണ് അയര്‍ലണ്ടിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം.

പ്രായമേറിയവരിലാണ് ആയൂര്‍ദൈര്‍ഘ്യം കൂടുതല്‍ വര്‍ദ്ധിച്ചിട്ടുള്ളത്. 2013 മുതല്‍ 65 വയസ്സിന് മുകളിലുള്ളവവരുടെ ജനസംഖ്യ 35 ശതമാനമാണ് വര്‍ദ്ധിച്ചത്.

Share This News

Related posts

Leave a Comment