രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് ടാക്സി മേഖലയില്‍ ജോലി ചെയ്തിരുന്നവരില് പലരും ഇപ്പോള്‍ ഈ മേഖലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. കണക്കുകള്‍ പ്രകാരം 10 ശതമാനം കുറവാണ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഉള്ളത്.
ഇതാനാല്‍ ടാക്സികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം രാജ്യത്തുള്ള ടാക്സി ഡ്രൈവേഴ്സ് ലൈസന്‍സുകളില്‍ 3000 എണ്ണം ആക്ടീവല്ല. പലരും മറ്റുജോലികളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. രജിസ്ട്രേഡ് ടാക്സി ഡ്രൈവര്‍ ആകാനുള്ള നടപടി ക്രമങ്ങള്‍ക്ക് എട്ടു മാസം മുതല്‍ പത്ത് മാസം വരെ ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്.
ഇതും പുതിയ ആളുകളെ ആ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ടാക്സി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും പല സ്ഥലങ്ങളിലും ടാക്സി ബുക്ക് ചെയ്ത ശേഷം 2.5 മണിക്കൂര്‍വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.