അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും ഹോം കെയര്‍ മേഖലയില്‍ ഇതനുവദിക്കാത്തത് തൊഴിലുടമകള്‍കക്കും തൊഴിലന്വേഷകര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇനി ഹോം കെയര്‍ മേഖലയിലും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറതത്തു വന്നിരിക്കുന്നത്.
2023 ജനുവരി മുതലാണ് പുതിയ നിയമം പ്രാബല്ല്യത്തില്‍ വരുക. 2022 ല്‍ തന്നെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നു തുടങ്ങിയിരുന്നു. നഴ്‌സിംഗ് ഹോമുകളിലേയ്ക്കായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഹോം കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തിരിക്കുന്നത്.
ഈ മേഖലയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 27000 യൂറോ വാര്‍ഷിക ശമ്പളം നല്‍കണമെന്നാണ് നിയമം. മാത്രമല്ല ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഇവര്‍ക്ക് ജോലി നല്‍കിയിരിക്കണമെന്നും ദിവസം നിശ്ചയിക്കപ്പെടുന്ന വീടുകളിലേയ്ക്കുള്ള യാത്രാ സമയവും ജോലി സമയമായി പരിഗണിക്കണമെന്നും നിയമമുണ്ട്.
എന്നാല്‍ ഈയൊരു വര്‍ക്ക് പെര്‍മിറ്റിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കും സാധ്യതയേറെയാണ് ഇതിനാല്‍ താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറഞ്ഞിരിക്കുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായി കേള്‍ക്കുക. തട്ടിപ്പുകള്‍ക്കിരയാകാതിരിക്കുക.
https://www.youtube.com/watch?v=Yd0suEtjYyQ&t=11s
https://enterprise.gov.ie/en/news-and-events/department-news/2022/november/20221129.html