ഐറീഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച കൂടി രാജ്യത്ത് തുടരാമെന്ന് എമിഗ്രേഷന്‍ വകുപ്പ്. രാജ്യത്തെ തൊഴിലുടമകള്‍ക്കായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റസിഡന്‍സി കാര്‍ഡ് പുതുക്കാന്‍ കാലതാമസം ഉണ്ടാകുന്ന അവസ്ഥയില്‍ മാത്രമാണ് ഇത്തരമൊരു ഇളവ് നല്‍കിയിരിക്കുന്നത്.
കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച ജോലിയില്‍ നിലനിര്‍ത്താം എന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ ജീവനക്കാരന്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്‍കി എന്നുള്ളതിന്റെ തെളിവ് തൊഴിലുടമയ്ക്ക് മുന്നില്‍ ഹാജരാക്കണം. ഇപേക്ഷകളുടെ ബാഹുല്ല്യമാണ് ഇത്തരമൊരു ഇളവിന് കാരണം.
ഇപ്പോള്‍ കാര്‍ഡ് പുതുക്കുന്നതിന് ആറാഴ്ചവരെ സമയം എടുക്കുന്നുണ്ടെന്നും തുടര്‍ന്ന് ഇത് അപേക്ഷകന്റെ കൈവശം എത്താന്‍ രണ്ടാഴ്ച എടുക്കുമെന്നുമാണ് എട്ടാഴ്ച ഇളവ് നല്‍കാന്‍ കാരണമായി പറയുന്നത്.