ക്രിസ്മസ് കാലത്ത് ജനം ഭയക്കുന്നത് വൈദ്യുത ബില്ലിനെ

മണ്ണിലും മനസ്സിലും കുളിരുപെയ്യുന്ന ക്രിസ്മസ് കാലം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ആഘോഷങ്ങളും ആരംഭിച്ചു. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസിന് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും  മനസ്സില്‍ ഭീതിയായി നില്‍ക്കുന്നത് വൈദ്യുതി ബില്ലാണ്.

വീടു പരിസരവും പുല്‍ക്കൂടും ട്രീയും എല്ലാം വൈദ്യുതാലങ്കാരങ്ങളാല്‍ മനോഹരമാക്കാതെ ഒരിക്കലും ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകില്ല. WIZER ENERGY നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും പങ്കുവെച്ചതും ഇതേ ആശങ്കയാണ്. ഡിസംബറില്‍ മാത്രം വൈദ്യുതി ബില്ലില്‍ ശരാശരി 60 ലധികം യൂറോയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതിബില്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഈ വിഷയം ഇത്രയധികം ആശങ്കയുണ്ടാക്കുന്നതാകാന്‍ കാരണം

Share This News

Related posts

Leave a Comment