വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ EY IRELAND. 900 തൊഴിലവസരങ്ങളാണ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതില്‍ 550 എണ്ണം എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് വേണ്ടിയും ബാക്കി 350 എണ്ണം ഫ്രഷ് ഗ്രാജ്വേറ്റുകള്‍ക്ക് വേണ്ടിയുമുള്ളതാണ്.
അനുഭവ പരിചയമുള്ളവര്‍ക്കായുള്ള 550 തസ്തികകളിലേയ്ക്കുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ്‌സിനായുള്ള 350 ഒവിവുകളില്‍ ഈ സാമ്പത്തീക വര്‍ഷം നിയമനം നടത്തും. ടാക്‌സ് , ഓഡിറ്റ് , കോര്‍പ്പറേറ്റ് ഫിനാന്‍സ്, ടെക്‌നോളജി കണ്‍സല്‍ട്ടിംഗ്, ഡേററാ അനാലിസിസ് , സൈബര്‍ സെക്യൂരിറ്റി, എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകള്‍.
നിലവില്‍ 420 പേരാണ് EY IRELAND ല്‍ ജോലി ചെയ്യുന്നത്. ഇത് 5100 ആക്കാനാണ് പുതിയ പദ്ധതി.