അയര്‍ലണ്ടില്‍ പബ്ബുകളുടേയും നൈറ്റ് ക്ലബ്ബുകളുടേയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മന്ത്രി സഭ അംഗീകരിച്ചു. Oireachtsa ന്റെ പരിഗണനയ്ക്ക് വിട്ട തീരുമാനം അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പിലാക്കിയേക്കും. ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും ഒപ്പം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമാണ് തീരുമാനം.
നിയമം നിലവില്‍ വന്നാല്‍ പബ്ബുകള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 : 30 മുതല്‍ വെളുപ്പിനെ 12 : 30 വരെ പ്രവര്‍ത്തിക്കാം. പ്രത്യേക ലൈസന്‍സുള്ള ലേറ്റ് ബാറുകള്‍കള്‍ക്ക് വെളുപ്പിനെ 2: 30 വരെ പ്രവര്‍ത്തിക്കാം നൈറ്റ് ക്ലബ്ബുകള്‍ക്ക് രാവിലെ ആറുമണി വരെ പ്രവര്‍ത്തിക്കാം.
നിലവില്‍ പബ്ബുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 11 : 30 നും വെളളി ശനി ദിവസങ്ങളില്‍ 12 ; 30 വരെയും ഞായറാഴ്ചകളില്‍ 11 മണി വരെയുമാണ് പ്രവര്‍ത്തിക്കാവുന്നത്. ലേറ്റ് ലൈസന്‍സ്ഡ് ബാറുകള്‍ക്ക് വെളുപ്പിനെ 1 : 30 വരെയും നൈറ്റ് ക്ലബ്ബുകള്‍ക്ക് വെളുപ്പിനെ 2:30 പ്രവര്‍ത്തിക്കാം.