ഊര്‍ജ്ജ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇനിയും ഊര്‍ജ വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. Oireachtas committee ക്കു മുമ്പില്‍ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടാണ് ഈ വിവരം നല്‍കിയത്.
യൂറോപ്പില്‍ വൈദ്യുതിയുടെ മൊത്തവില ഉയര്‍ന്നു നില്‍ക്കുകയാണെന്നും മൂന്നൂറ് ശതമാനത്തിലധികമാണ് വിലവര്‍ദ്ധനവെന്നും ഇങ്ങനെ പോയാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അങ്ങനെ വന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും കൂടിയ ചാര്‍ജ് ഈടാക്കേണ്ടി വന്നേക്കുമെന്നുമാണ് ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കിയത്.
ഗ്യാസിന്റെ വിലയും അസ്ഥിരമായാണ് നിലനില്‍ക്കുന്നതെന്നും ഇതിനാലാണ് ഗ്യാസ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത കാണുന്നതെന്നും ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കി.