രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നല്കിയിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നതായി റിപ്പോര്‍ട്ടുകള്‍. ലേണേഴ്സ് ലൈസന്‍സ് ലഭിച്ചശേഷം ചിലര്‍ പത്ത് ആഴ്ചകള്‍ വരെ ലൈസന്‍സ് ടെസ്റ്റിന് ഡേറ്റ് ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയേയും ലേണേഴ്സ് ഡ്രൈവര്‍മാരേയും ഉദ്ധരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റോഡ് സേഫ്റ്റി അതോറിറ്റിയുടെ അറുപത് ടെസ്റ്റ് സെന്ററുകളില്‍ എട്ടിടത്താണ് ശരാശരി പത്ത് ആഴ്ചകള്‍ വരെ കാത്തിരിേേക്കണ്ടി വരുന്നത്. നിലവില്‍ ലേണേഴ്സ് ലൈസന്‍സുള്ള 33,000 ത്തോളം ഡ്രൈവര്‍മാരാണ് ഇനിയും കാത്തിരിക്കുന്നത്. ആഴ്ചയില്‍ ഇപ്പോള്‍ 3500 ഓളം ടെസ്റ്റുകളാണ് റോഡ് സേഫ്റ്റി അതോറിറ്റി നടത്തുന്നത്.
ടെസ്ററിംഗ് സെന്റുകളുടെ കപ്പാസിറ്റി കൂട്ടി വേഗത്തില്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍എസ്എ(RSA) ഉദ്ദേശിക്കുന്നത്. ആര്‍എസ്എ യില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം താഴെ പറയുന്ന ടെസ്റ്റ് സെന്ററുകളിലാണ് ഏറ്റവുമധികം കാലതാമസം വരുന്നത്
Drogheda – 18 weeks
Mulhuddart – 16 weeks
Mulhuddart (Carlton Hotel) – 14 weeks
Killester – 14 weeks
Galway – 14 weesk
കോവിഡ് കാലത്ത് ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കാതിരുന്നതും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കൂട്ടമായി അപേക്ഷകള്‍ വരുന്നതുമാണ് കാലതാമസത്തിന് കാരണം.