എന്‍എംബിഐയില്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

എന്‍എംബിഐ(NMBI) യില്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ കേസ് ഓഫീസര്‍ (ഗ്രേഡ്-4) എന്ന ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക രജിസ്‌ട്രേഷന്‍ മാനേജരെയും ഡയറക്ടര്‍ ഓഫ് രജിസ്‌ട്രേഷനേയും സഹായിക്കുക എന്നിവയാണ് ഈ തസ്തികയുടെ പ്രധാന ചുമതലകള്‍.

മൂന്നു വര്‍ഷത്തെ മുഴുവന്‍ സമയ കരാറിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊബേഷന്‍ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കണം. ജനുവരി 4 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. 29,249 യൂറോ മുതല്‍ 49,968 യൂറോ വരെയാണ് വാര്‍ഷിക ശമ്പളം. സ്റ്റാംപ് ഫോര്‍ വിസയുള്ളവര്‍ക്ക് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാവുന്നത്.

ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.nmbi.ie/NMBI/media/NMBI/Information-Booklet-Registration-Case-Officer-(Grade-IV).pdf

ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.nmbi.ie/What-We-Do/Job-Vacancies/Registration-Case-Officer-(Grade-IV)

പൂരിപ്പിച്ച് അപേക്ഷകള്‍ hr@nmbi.ie എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയയ്‌ക്കേണ്ടതാണ്.

Share This News

Related posts

Leave a Comment