GNIB കാർഡ് പുതുക്കുമ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ചില മാറ്റങ്ങൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് വേണമെന്നതാണ്.
മുൻപ് സ്റ്റാമ്പ് 1G യ്ക്ക് അപേക്ഷിക്കുന്ന സ്പൗസിനും സ്റ്റുഡന്റ്സിനുമായിരുന്നു പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ Stamp 1, Stamp 1A, Stamp 1G, Stamp 2, Stamp 2A, Stamp 3, Stamp 4 എന്നീ സ്റ്റാമ്പുകൾക്ക് അപേക്ഷിക്കുന്നവരെല്ലാം പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് എടുത്തതിന്റെ തെളിവുകൂടി ഓൺലൈനായി സബ്മിറ്റ് ചെയ്യണം.
ഓരോ സ്റ്റാമ്പിനും വേണ്ട രേഖകൾ
ഇൻഷുറൻസ്
ധാരാളം ആളുകൾ VHI ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതായി അറിയുന്നു. അയർലണ്ടിൽ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളും ഏജന്റുമാരും ഉണ്ട്. വിവിധ കമ്പനികളുടെ വെബ്സൈറ്റുകളിൽ നിന്നും അവരവരുടെ വ്യത്യസ്തമായ
പാക്കേജുകൾ മനസിലാക്കി ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാവുന്നതാണ്.
May I know where in inis.gov.ie is it said that private medical insurance needed for everyone to renew stamp
Is family need imedical insurance for both husband and wife?