37,000 നഴ്സുമാർ ഇന്ന് സമരത്തിലേക്ക്

ശമ്പളക്കുറവും ജീവനക്കാരുടെ കുറവും മൂലം കഷ്ടപ്പെടുന്ന അയർലണ്ടിലെ നഴ്സുമാർ ഇന്ന് രാവിലെ 8 മണിമുതൽ 24 മണിക്കൂർ സമരത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഇന്നത്തെ സമരം കൊണ്ട് പ്രതീക്ഷിച്ച പരിഹാരം കണ്ടെത്താൻ കഴിയാതെ വന്നാൽ 24 മണിക്കൂറിൻറെ സമരം അടുത്ത രണ്ടു ആഴ്ചക്കുള്ളിൽ ഇനിയും 5 പ്രാവശ്യം കൂടി നേരത്തെ തീരുമാനിച്ചതുപോലെ നടക്കും എന്ന് INMO ആഹ്വാനം ചെയ്യുന്നു.

എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് ഇന്നലെ അപേക്ഷിക്കുകയുണ്ടായി. ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി സ്റ്റാഫും.

ഏതൊരു വിഷമഘട്ടത്തിലും രോഗികൾക്കായി സ്വന്തം സൗകര്യങ്ങൾ മാറ്റിവച്ച് ഡ്യൂട്ടിക്ക് എത്തുന്ന കർമ്മ നിരതരാണ് നഴ്സുമാർ. അവർക്കുവേണ്ടി ഐറിഷ് ജനത കൈകോർക്കുമെന്ന് വിശ്വസിക്കുന്നു. നമുക്കും പങ്കുചേരാം.

Share This News

Related posts

Leave a Comment