പബ്ലിക് ഹെൽത്ത് ഓഫീസർമാർ അയർലണ്ടിൽ 2,608 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) വൈകുന്നേരം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ 51 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ കോവിഡ് -19 കേസുകളിൽ 181,922 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചു. 2,818 മരണങ്ങളും.
ഇന്നലെ വൈകുന്നേരം ഏകദേശം 1,943 കോവിഡ് -19 രോഗിക ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 214 പേരെ ICU-വിലും.
ഒരു ലക്ഷം ആളുകൾക്കിടയിലെ 14 ദിവസത്തെ സംഭവ നിരക്ക് അയർലണ്ടിൽ ഇന്നലത്തെ കേസുകളുംകൂടി കണക്കിലെടുത്തപ്പോൾ 1,441 ആണ്.