ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ മേയർ ശ്രീ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ ) സന്ദർശിച്ചു, രണ്ടു മണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിൽ അയർലൻഡ് മലയാളികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങൾ മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സെർവീസിനായി പരിശ്രമിക്കുന്ന ശ്രമിക്കുന്ന മേയറുടെ പ്രവർത്തനങ്ങളെ WMF പ്രതിനിധികൾ അഭിനന്ദിച്ചു. അയർലണ്ട് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്ന് മേയർ അറിയിച്ചു. ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ അയർലണ്ടിൽ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സംഘടനകളുടെ ആവശ്യകതകളും , മാറ്റങ്ങളോട് കൂടിയുള്ള പ്രവർത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. അയർലണ്ടിലെ…
Read More