നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ,ഈദ് സംയുക്ത ആഘോഷമായ ‘ഒരുമ 2025’ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

നീനാ:(കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ‘ഒരുമ 2025’ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു.നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ്,ഒപ്പം ഫാ.യാക്കൂബ് എന്നിവരും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി.തുടർന്നു നിരവധി സ്കിറ്റുകൾ,കൂട്ടുകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും,ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട് പോകുന്ന അനവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.തുടർന്നു നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ https://nenaghkairali.com ന്റെ സ്വിച്ച് ഓൺ കർമ്മം ഫാ.യാക്കൂബ് നിർവഹിച്ചു.പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു. കമ്മറ്റി അംഗങ്ങളായ ഷിന്റോ,സിനു,സഞ്ജു,തോംസൺ,സോഫി,നിഷ,രോഹിണി,രമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 2025/26 വർഷത്തെ കമ്മറ്റി അംഗങ്ങളായി ജെയ്സൺ,ജിബിൻ,പ്രദീപ്,ടെൽസ്,ജെസ്ന,എയ്ഞ്ചൽ,ജിജി,വിനയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.…

Read More