രാജ്യത്ത് ഇതുവരെ നല്‍കിയത് 1.3 മില്ല്യണ്‍ കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍. അര്‍ഹരായ എല്ലാവരിലേയ്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുളളവര്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകല്‍ നല്‍കി വരുന്നത്. 984,000 ഇ-മെയിലുകളാണ് അയച്ചിരിക്കുന്നത്. ഇതോടൊപ്പം 350,000 പേര്‍ക്ക് പോസ്റ്റലായും അയച്ചിട്ടുണ്ട്. മെയിലുകളായി അയച്ചതില്‍ 7,500 എണ്ണം ബൗണ്‍സായെന്നും ഇവര്‍ക്കും മറ്റുമാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈ മാസം 19-ാം തിയതിയോടു കൂടി 1.8 മില്ല്യണ്‍ ആളുകളിലേയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മെയിലുകള്‍ ലഭിക്കാത്തവര്‍ക്ക് കോള്‍ സെന്ററുകളിലേയ്ക്ക് വിളിയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50,000 മുതല്‍ 90,000 വരെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസം പോസ്റ്റല്‍ ആയി അയക്കാനാണ് പദ്ധതി. യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രകള്‍ക്കും ഒപ്പം ഇന്‍ഡോര്‍ ഡൈംനിംഗുകളില്‍ പ്രവേശനം ലഭിക്കുന്നതിനും ഈ സര്‍ട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. ആറു മാസത്തിനുള്ളില്‍ കോവിഡ് വന്നു ഭേദമായവര്‍ക്കും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്.