ഹാർഡ്-ഹിറ്റ് മേഖലകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകാൻ ഐറിഷ് ഗവണ്മെന്റ്

കോവിഡ് -19 പാൻഡെമിക് ബാധിച്ച മേഖലകളായ ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ് എന്നിവയ്ക്ക് മൂന്നാം പാദത്തിൽ (3rd Quarter) കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് എന്റർപ്രൈസ് മന്ത്രി അറിയിച്ചു.

വാക്സിനേഷൻ പ്രചാരണ പരിപാടികൾ ലോക്ക്ഡൗണുകൾ നീക്കം ചെയ്യാൻ അനുവദിക്കുന്നതിനാൽ അയർലണ്ടും മറ്റ് യൂറോ സോൺ രാജ്യങ്ങളും മാർച്ച് മുതൽ മെയ് വരെ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് എപ്പോൾ, എങ്ങനെ ആരംഭിക്കണമെന്ന് തീരുമാനിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു.

പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ്, തൊഴിൽ വേതന സബ്സിഡി പദ്ധതി, ഗണ്യമായി അടച്ചുപൂട്ടാൻ നിർബന്ധിതരായ ബിസിനസുകൾക്കുള്ള ധനസഹായം എന്നിങ്ങനെ മൂന്ന് പ്രധാന പിന്തുണകളാണ് രണ്ടാം പാദത്തിലേക്ക് (2ND Quarter) സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് ടെനിസ്റ്റ് ലിയോ വരദ്കർ തന്റെ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ്, എന്റെർറ്റൈന്മെന്റ് തുടങ്ങിയ മേഖലകളിൽ കോവിഡ്-19 മൂലം നഷ്ടം നേരിട്ട മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായവും നൽകുമെന്ന് വരദ്കർ കൂട്ടിച്ചേർത്തു.

Share This News

Related posts

Leave a Comment