സുനിമോൾ തോമസിനായി നമുക്കൊരുമിച്ച് കൈകോർക്കാം. ബോൺമാരോ ട്രാൻസ് പ്ലാന്റിനായി വലിയ തുക വേണം. നമ്മളൊന്നിച്ച് ശ്രമിച്ചാൽ അത് സാധിക്കും.
കണ്ണൂർ പയ്യാവുർ സ്വദേശിനിയായ നേഴ്സുമായ സുനിമോൾക്ക് ജീവതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം വേണം. ഏവരുടെയും പോലെ നേഴ്സായി ജോലി ചെയ്ത് സാധാരണ കുടുംബത്തിലെ അംഗമായ സുനിമോൾ ബാധ്യതകളൊക്കെ തീർത്ത് നല്ലൊരു കുടുംബ ജീവിതം കണ്ടെത്താനായി സൗദിയിലെ ദമാമിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് ശാരീരിക അസുഖങ്ങൾ അലട്ടുകയും നല്ല ഒരു പരീശോധനക്കായി നാട്ടിൽ തിരിച്ചു വരുന്നത്
എന്നാൽ ഇന്ന് സുനിമോൾ വലിയ പോരാട്ടത്തിലാണ്. ക്യാൻസറുമായുള്ള പോരാട്ടം. അതിനെ തോൽപ്പിക്കാൻ മനക്കരുത്തുണ്ട് സുനിമോൾക്ക് ,പക്ഷേ കുറവുള്ളത് സാമ്പത്തികമാണ്.
സുനി മോളുടെ ഭർത്താവ് ജേക്കബ് സെബാസ്റ്റ്യൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുമുണ്ട്.ഒരു പാട് നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് Early T Cell Precursor Acute Lymphoblastic Leukemia ആണ് എന്ന് തിരിച്ചറിയുന്നത്.നിലവിൽ വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്.ഇപ്പോൾ ആദ്യ കോഴ്സ് കീമോ കഴിഞ്ഞു 8 ലക്ഷം രൂപയിലധികം അതിനായി ചിലവാക്കി. രണ്ടാമത്തെ കീമോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. അതിനുള്ള പണം പോലും കൈയ്യിലില്ലാത്ത അവസ്ഥയാണ്. ഇത് പൂർത്തിയായ ശേഷമാണ് ബോൺ മാരോ ട്രാൻസ്പ്ലാന്റ് നടക്കുക.45-55 ലക്ഷം രൂപയാണ് ഇതിനായി വേണ്ടത്.ഈ തുക എങ്ങിനെ കണ്ടെത്താൻ കഴിയും എന്നതാണ് ഇന്ന് സുനി മോളുടെ കുടുംബത്തെ അലട്ടുന്നത്.
നാം ഒരുമിച്ച് കൈകോർത്താൽ മുമ്പ് പലരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന പോലെ ഇതും സാധിക്കും.നമ്മളാൽ കഴിയുന്ന വിധത്തിൽ സഹായിച്ചാൽ സുനി മോളെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിക്കും.
സുനി മോളുടെ സുഹ്യുത്തുക്കളാണ് ഈ വിവരം ശ്രദ്ധയിൽ കൊണ്ട് വന്നത്.സൗദിയിൽ കൂടെ ജോലി ചെയ്തവരും കൂടെയുണ്ട്. ബ്ലെസ്സി എന്ന സഹോദരിയാണ് സുനി മോളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നത്.
നമ്മളൊരുമിച്ചാൽ സാധിക്കും സുഹ്യുത്തുക്കളെ, നാളെ നാം ഓരോരുത്തരെയും സുനിയുടെ സ്ഥാനത്ത് സങ്കൽപ്പിച്ചു നോക്കുക. പകച്ചു നിൽക്കുന്ന ഒരു കുടുംബം നമ്മടെ നേഴ്സിംഗ് സമൂഹത്തിലെ അംഗമാണ്.2 കുഞ്ഞുങ്ങൾക്ക് അമ്മയെ തിരിച്ച് കിട്ടാൻ നമുക്ക് കൈകോർക്കാം.
സുനിമോൾ തോമസ്
A/C No.06l5050000000599
lFSC Code: SIBLOOOO615
South Indian Bank
ഇരിക്കൂർ -കണ്ണൂർ
ബന്ധപ്പെടേണ്ട നമ്പർ: +91-9544852190 (ജേക്കബ് സെബാസ്റ്റ്യൻ )
സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ അതെത്ര ചെറിയ തുകയുമായി അങ്ങനെയും, അതിന് കഴിയാത്തവർ നമ്മുടെ സഹപ്രവർത്തകരിലേക്കും, സുഹ്യുത്തുക്കൾക്കുമായി ഷെയർ ചെയ്യുക.
കടപ്പാട്.. ജാസ്മിൻ ഷാ.