കുട്ടികളുള്ള ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ലഭിക്കുന്ന നികുതിരഹിത അലവൻസാണ് വർക്കിങ് ഫാമിലി പെയ്മെന്റ്. താഴ്ന്ന ശമ്പളത്തിൽ ജോലിചെയ്യുന്ന മാതാപിതാക്കൾക്ക് വർക്കിംഗ് ഫാമിലി പേയ്മെന്റ് (WFP) അധിക സാമ്പത്തിക പിന്തുണ നൽകുന്നു.
ആർക്ക് കിട്ടില്ല
സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഉദാഹരണത്തിന് ടാക്സി ഡ്രൈവർമാർ.
ആർക്കൊക്കെ ലഭിക്കും
ജോലിയുള്ള മാതാപിതാക്കൾക്ക് ലഭിക്കും. ദമ്പതികളിൽ ഒരാൾക്കെങ്കിലും ജോലിയുണ്ടായിരിക്കണം. കൂടാതെ, ഒരു കുട്ടിയെങ്കിലും ഉള്ളവർക്ക് മാത്രമേ ഈ പേയ്മെന്റ് ലഭിക്കുകയുള്ളൂ. മാത്രമല്ല, കുട്ടികൾ 18 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. 18നും 22നുമിടയിൽ പ്രായമായ കുട്ടികളാണുള്ളതെങ്കിൽ അവർ ഫുൾ ടൈം എഡ്യൂക്കേഷൻ ചെയ്യുന്നവർ ആയിരിക്കണം.
എത്ര തുക കിട്ടും
WFP- യ്ക്ക് യോഗ്യത നേടാൻ, നിങ്ങളുടെ ശരാശരി പ്രതിവാര കുടുംബ വരുമാനം നിങ്ങളുടെ കുടുംബ വലിപ്പമനുസരിച്ച് ഒരു നിശ്ചിത തുകയേക്കാൾ കുറവായിരിക്കണം. ഒരു ഫാമിലിക്ക് ഒരാഴ്ച കഴിഞ്ഞുകൂടാൻ ആവശ്യമായ തുകയിൽനിന്നും ആ കുടുംബത്തിന് ഇപ്പോൾ ലഭിക്കുന്ന പ്രതിവാര വരുമാനത്തിന്റെ വ്യത്യാസമാണ് നിങ്ങൾ സ്വീകരിക്കുന്ന WFP. ഈ വ്യതാസ തുകയുടെ 60 ശതമാനമാണ് WFP ഇനത്തിൽ ആ കുടുംബത്തിന് ലഭിക്കുക.
WFP income limits in 2019
If you have: | And your weekly family income is less than: |
One Child | €521 |
Two Children | €622 |
Three Children | €723 |
Four Children | €834 |
Five Children | €960 |
Six Children | €1,076 |
Seven Children | €1,212 |
Eight Children or more | €1,308 |
ടാക്സ്, യൂണിവേഴ്സൽ സോഷ്യൽ ചാർജ്, എംപ്ലോയീസ് പിആർഎസ്ഐ, പെൻഷൻ വിഹിതം എന്നിവയ്ക്ക് ശേഷം ലഭിക്കുന്ന തുകയാണിത്.
നിങ്ങൾക്ക് WFP യ്ക്ക് യോഗ്യതയുണ്ടെങ്കിൽ ഓരോ ആഴ്ചയും കുറഞ്ഞത് 20 യൂറോ ലഭിക്കും.
അപ്ലിക്കേഷൻ ഫോം
അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ഫോം ഇൻട്രിയോ സെന്ററിൽ അല്ലെങ്കിൽ സോഷ്യൽ വെൽഫെയർ ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിലിൽ നിന്നും ഈ ഫോം സൗജന്യമായി ലഭിക്കും.
ഫോം പൂരിപ്പിക്കാൻ
ഇത് പൂരിപ്പിക്കാൻ സഹായം ആവശ്യമുള്ളവരെ ഇൻട്രിയോ സെന്റർ, സോഷ്യൽ വെൽഫെയർ ബ്രാഞ്ച് ഓഫീസ്, സിറ്റിസൻസ് ഇൻഫോർമേഷൻ സെന്റർ എന്നിവടങ്ങളിലെ ജീവനക്കാർ സഹായിക്കും.
എവിടെ അപേക്ഷിക്കണം:
ആദ്യമായി അപേക്ഷിക്കുന്നവർ
ആദ്യമായി അപേക്ഷിക്കുന്നവർ നിങ്ങളുടെ പൂർത്തിയാക്കിയ വർക്കിംഗ് ഫാമിലി പെയ്മെൻറ് അപേക്ഷാ ഫോം ഈ വിലാസത്തിലേക്ക് അയയ്ക്കുക:
Working Family Payment (WFP) Section
Department of Employment Affairs and Social Protection
Social Welfare Services Office
Government Buildings
Ballinalee Road
Longford
Ireland
Opening Hours: Phone line: 10:00am -12:30pm & 2.00pm – 4.00pm, Monday to Friday.
Tel:(043) 334 0053 (If calling from outside the Republic of Ireland please call +353 43 334 0053)
Locall:1890 92 77 70 (Note: the rates charged for using 1890 (Lo-call) numbers may vary)
Email: WFPSupport@welfare.ie
അപേക്ഷ പുതുക്കുന്നവർ
നിങ്ങളുടെ വർക്ക് ഫാമിലി പെയ്മെന്റ് പുതുക്കുന്നതിന് അപേക്ഷിച്ചാൽ, നിങ്ങളുടെ പൂർത്തിയായ പുതുക്കൽ ഫോം ഈ വിലാസത്തിലേക്ക് അയയ്ക്കുക:
Department of Employment Affairs and Social Protection
Social Welfare Services
WFP Renewal Section
Oliver Plunkett Road
Letterkenny
Co. Donegal
WFP Renewal Opening Hours: Phone Line: 10am – 4pm Monday to Friday
Call: (074) 9164575
Email: WFPRenewals@welfare.ie
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കാർ ഇൻഷുറൻസ് കുറഞ്ഞ റേറ്റിൽ കിട്ടാൻ:
https://www.youtube.com/watch?v=jUKiJr5-q0k&t=1s
N&L പ്ലേറ്റുകൾ ഒരേ സമയം കാറിൽ വയ്ക്കാമോ ?
https://www.youtube.com/watch?v=L_1IXsTOlko&t=6s