വൈറസ് വിജയം നിസ്സാരമായി കാണരുതെന്ന് മക് കോങ്കി.
അയർലണ്ടിന്റെ നിലവിലെ കോവിഡ് -19 നിയന്ത്രണവിധേയമാക്കുന്നതിലെ വിജയം നിസ്സാരമായി കാണരുതെന്ന് പകർച്ചവ്യാധികളെ പറ്റി പഠിത്തം നടത്തുന്ന പ്രമുഖ വിദഗ്ദ്ധനും പ്രൊഫസറുമായ സാം മക് കോങ്കി മുന്നറിയിപ്പ് നൽകി.
ബ്രിട്ടൻ പോലുള്ള പല രാജ്യങ്ങളിലും പകർച്ചവ്യാധിയെ മറികടന്നതിനുശേഷം എല്ലാ ദിവസവും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്.
അതിനാൽ തന്നെ ഫേസ് മാസ്കുകൾ ഉപയോഗിക്കാൻ പൊതുജനം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ആളുകൾ തങ്ങളുടെ തയ്യൽ മെഷീനുകൾ പുറത്തെടുത്ത് ആവശ്യമായ സ്വന്തം കോട്ടൺ മാസ്കുകൾ നിർമ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ഗ്രേഡ് ഫെയ്സ് മാസ്കുകൾ പൊതുജനങ്ങൾ ഉപയോഗിക്കരുതെന്നും അവയ്ക്ക് ഇതിനകം ആഗോള ക്ഷാമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.