അയർലണ്ടിൽ വിവാഹമോചിതരും വേർപിരിഞ്ഞവരുമായ ആളുകൾക്കായി ഭവന പദ്ധതി ആവിഷ്ക്കരണം ചെയ്യാൻ പദ്ധിതിയിടുന്നു.
രാജ്യത്തെ 220,000 വിവാഹമോചിതരും വേർപിരിഞ്ഞവരുമായ ആളുകൾക്ക് പുതിയ താങ്ങാനാവുന്ന ഭവന പദ്ധതി ആരംഭിക്കണമെന്ന് ഒരു പിന്തുണാ സംഘം.
സിംഗിൾ പേരന്റ് ആയിട്ടുള്ള പലർക്കും ഭവനനിർമ്മാണം ആവശ്യമാണെന്നും മോർട്ട്ഗേജ് നേടാൻ കഴിയുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Affordable Housing Shared Equity Scheme പ്രാഥമികമായി ആദ്യമായി വീട് വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്, കൂടാതെ മുഴുവൻ മോർട്ടഗേജ് കഴിയാത്തവർക്കായി പുതിയ ബിൽഡുകളിൽ 30% ഓഹരി ഏറ്റെടുക്കുന്നതും ഉൾപ്പെടുന്നു.
വിവാഹമോചിതരും വേർപിരിഞ്ഞവരുമായ ആളുകൾ വീടില്ലാത്തവരാണെങ്കിൽ അവർക്കും അവരുടെ മക്കൾക്കും സംസ്ഥാന പദ്ധതികൾ കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിയും. അതിനാൽ അവരുടെ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടംനൽകിയാൽ രാജ്യത്തിന്റെ ചെലവ് താരതമ്യേന കുറയുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ വിവാഹമോചനം നേടിയവരോ നിയമപരമായി വേർപിരിഞ്ഞവരോ ഉൾപ്പെടുന്നവരെ ഉൾപ്പെടുത്തുന്നതിന് “അടുത്ത പരിഗണന” നൽകിക്കൊണ്ടിരിക്കുകയാണെന്ന് ഭവനവകുപ്പ് വക്താവ് പറഞ്ഞു.
ഫസ്റ്റ് ടൈം ബയേഴ്സിനേക്കാൾ മോശമായ അവസ്ഥയിലാണെന്ന് വിവാഹമോചിതരും വേർപിരിഞ്ഞവരുമായ ആളുകൾ. കാരണം വേർപിരിഞ്ഞ നിരവധി ആളുകൾ അവരുടെ പിന്നീടുള്ള വർഷങ്ങളിൽ ഒരു മോർട്ടഗേജ് അടയ്ക്കാൻ വളരെ പരിമിതമായ കഴിവുള്ളവരാണ്.