അയര്‍ലണ്ടിലെ നോണ്‍-ഇഇഎ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഐ ആര്‍ പി രജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാം
അയര്‍ലണ്ടിലുള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ നോണ്‍-ഇഇഎ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുതുക്കല്‍ സംവിധാനം നിലവിൽ വന്നു.
ഡബ്ലിനിൽ താമസിക്കുന്ന എല്ലാ നോണ്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ക്കും അയര്‍ലണ്ടില്‍ താമസിക്കാനുള്ള Irish Residence Permit പുതുക്കുന്നതിന് ഈ ഓൺലൈൻ സേവനം ഉപയോഗിക്കാം.
അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് IRP card പുതുക്കുന്നതിനായി ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട ബുദ്ധിമുട്ടില്‍ നിന്നാണ് നോണ്‍ ഇ യൂ വിദ്യാര്‍ഥികള്‍ ഇതോടെ ഒഴിവായത്. എന്നാൽ, പുതുക്കൽ മാത്രമാണ് ഓൺലൈനായി ചെയ്യാൻ കഴിയുക. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് സാധ്യമല്ല.
വിദ്യാർത്ഥികൾ അവരുടെ പുതുക്കൽ ഫോം ഓൺലൈനായി പൂരിപ്പിക്കുകയും ആവശ്യമായ രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് ഓൺലൈനായി അടയ്ക്കുകയും തുടർന്ന് അവരുടെ പാസ്‌പോർട്ടും നിലവിലെ ഐറിഷ് റെസിഡൻസ് പെർമിറ്റും കാർഡും തപാൽ വഴി സമർപ്പിക്കുകയും വേണം.
ഓൺലൈൻ അപേക്ഷാ പ്രക്രിയ തലസ്ഥാനത്തെ വിദേശ വിദ്യാർത്ഥികൾക്ക് കുറച്ച് ആശ്വാസം നൽകുമെങ്കിലും, ഡബ്ലിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്കോ വിസ പുതുക്കാൻ ആഗ്രഹിക്കുന്ന മറ്റ് വിദേശ പൗരന്മാർക്കോ ഈ സംവിധാനം ലഭ്യമല്ല.
ഈ പുതിയ രീതി അവലോകനം ചെയ്തതിനു ശേഷം വരും മാസങ്ങളിൽ ഇത് മറ്റ് അപേക്ഷകർക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.
********************************