വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

കോവിഡ് വാക്‌സിനുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയാല്‍ ശക്തമായി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ഫേസ് ബുക്ക്. ഇത്തരത്തില്‍ ഫൈസര്‍, അസ്ട്രാസെനക്ക് വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയ അക്കൗണ്ടുകള്‍ ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തു. ചില പരസ്യ കമ്പനികളുടെ മേല്‍നോട്ടത്തിലായിരുന്നു വ്യാജ പ്രചാരണം നടന്നത്

റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാസ് എന്ന മാര്‍ക്കറ്റിംഗ് കമ്പനിയുടെ നേതൃത്വത്തില്‍
65 ഓളം ഫേസ് ബുക്ക് അക്കൗണ്ടുകളും 243 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമാണ് ഫൈസര്‍ , അസ്ട്രാസെനക്ക വാക്‌സിനുകള്‍ക്ക് ദോഷഫലങ്ങളുണ്ടെന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഫാസ് കമ്പനിയെ തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബാന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

റഷ്യ തങ്ങളുടെ സ്വന്തം വാക്‌സിനായ സ്പുട്‌നിക്കിന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നല്‍കി വരുമ്പോഴാണ് റഷ്യ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനി മറ്റ് വാക്‌സിനുകള്‍ക്കെതിരെ കുപ്രചരണം നടത്തുന്നത്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെ എതിര്‍ക്കുന്ന 60 സെക്കന്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയും ഫാസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

ഇത്തരം പോസ്റ്റുകളുടെ ആധികാരികത പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന
ഏത് അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഫേസ് ബുക്ക് ഇതിലൂടെ നല്‍കുന്നത്.

Share This News

Related posts

Leave a Comment