കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 64 വർഷം തികയുകയാണ്. 1956 നവംബർ ഒന്നിനാണ് ഭാഷാ അടിസ്ഥാനത്തിൽ കേരളം രൂപം കൊള്ളുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും 9 വർഷങ്ങൾക്ക് ശേഷമാണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. പാരിസ്ഥിതികവും സാമൂഹികവുമായ തലത്തിൽ ഒട്ടനവധി വ്യത്യസ്ഥതകൾ അവകാശപ്പെടാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥത പുലർത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിന്റെ പ്രായം കണക്കാക്കിയാൽ മോഹൻലാലിനെക്കാൾ നാല് വയസ്സ് മൂപ്പും മമ്മൂട്ടിയെക്കാൾ അഞ്ച് വയസ്സിന് ഇളപ്പവും ആണെന്ന് പറയാം. കൂടാതെ ഇപ്പോഴത്തെ മലയാളികളുടെ അവസ്ഥ നോക്കിയാൽ മുഖത്ത്, മൂക്കിന് താഴെവരെ മാത്രം എത്തുന്ന ഒരു മാസ്ക് ധരിച്ചിട്ടുണ്ടാകും, പത്രത്തിൽ നിന്ന് രാവിലെ കൊറോണ വൈറസ് കണക്കും വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് നാളത്തെ പത്രത്തിലെ കൊറോണ വൈറസ് കണക്കും മനപ്പാഠമാക്കുന്നുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ആഘോഷിക്കുന്നു. ഒരുപക്ഷെ പ്രാവർത്തികമായല്ലെങ്കിലും മനസ്സുകളിലും ഓർമ്മകളിലും മലയാളികൾ ഇന്ന് കേരളപ്പിറവി കൊണ്ടാടുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് കേരളപ്പിറവി കൊണ്ടാടുന്നു
Share This News