ലോകത്തിലെ ഭീമൻ പാമ്പുകളുടെ സ്രെണിയിലുള്ള ബർമീസ് പൈത്തോൺ അയർലെന്റിൽ.

അഞ്ച് അടി നീളമുള്ള പാമ്പിനെ വിക്കലോവിലെ ഒരു കർഷകൻ തീർത്തും യാദിർശ്ചികമായി കണ്ടെത്തി. പെണ്ണ് ഇനത്തിൽപ്പെട്ട ഈ പാമ്പിനെ ഇപ്പോൾ പേരിട്ടിരിക്കുന്നത് സാമി എന്നാണു . എന്നാൽ സാമിക് അയർലെന്റെ കാലാവസ്ഥ ഒട്ടും അനുയോജ്യമല്ല. ബർമീസ് പാമ്പുകൾ സാധാരണമായി കണ്ടുവരുന്നത് ചൂടുള്ള കാലാവസ്ഥകളിലാണ്. വിക്‌ലൗ മലനിരകളിൽ കണ്ട സാമിയെ ആരോ ഉപേക്ഷിച്ചതാവാം എന്ന് വിലയിരുത്തുന്നു. കാരണം സാമിയെ രക്ഷപെടുത്തിയപ്പോൾ , സാധാരണയിൽ നിന്നും തൂക്കക്കുറവ്, നിർജ്ജലീകരണം അതുപോലെ തന്നെ പരിക്കുകളും സാമിയുടെ ശരീരത്തിൽ കണ്ടെത്തി. എന്നാൽ സാമി ഇപ്പോൾ അയർലന്റിലെ ISPCA (The Irish Society for the Prevention of Cruelty to Animals) യുടെ സംരക്ഷണത്തിലാണ്. ബർമീസ് പാമ്പുകൾ ലോകത്തിലെതന്നെ അഞ്ചു ഭീമൻ പാമ്പുകളുടെ വർഗ്ഗത്തിൽ ഉൾപെടുന്നവരാണ്. ISPCA യുടെ ഔദ്യോഗിക വ്യത്തങ്ങൾ അറിയിക്കുന്നത് , സാമിയെ ആരോ വിക്‌ലൗ മലനിരകളിൽ ഉപേക്ഷിച്ചതാണ്. സാമി ഈ കാലാവസ്ഥക്കു യോജിച്ചു പോവാൻ സാധിക്കാത്ത പാമ്പാണ്. അതുപോലെതന്നെ സാമി ഉപേക്ഷിക്കപ്പെട്ടിട്ടു എതാനും ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിരിക്കുന്നു. . അതുകൊണ്ടു തന്നെ സാമിക് മുറിവുകൾ ഏറ്റിരിക്കുന്നു , ഭക്ഷണം കഴിക്കാതെ തൂക്കം കുറഞ്ഞിരിക്കുന്നു തുടങ്ങിയ അടയാളങ്ങൾ ഐ സ് പി സി എ യുടെ ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചിരിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഈ രാജ്യങ്ങളിൽ കണ്ടുവരാത്ത ഇനം പാമ്പുകളെ സ്വകാര്യ കേന്ദ്രങ്ങളിൽ വളർത്തി പീന്നീട് പലസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നവർക്കു കടുത്ത ശിക്ഷ നൽകുമെന്ന് ISPCA ഇതൊടൊപ്പം കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ സാമിയെ ഐ സ് പി സി എ രക്ഷപെടുത്തിയില്ല എങ്കിൽ ഈ കാലാവസ്ഥക്കു ഒട്ടും അനുയോജ്യമല്ലാത്ത സാമി മരണത്തിനു കീഴടങ്ങേണ്ടി വന്നേനെ. ഇത്തരത്തിൽ ശ്രെദ്ധ ലഭിക്കാതെ അയർലെന്റിന്റെ പല ഭാഗങ്ങളിൽ എത്ര മൃഗങ്ങൾ ഉപേക്ഷിക്കപെടുന്നുണ്ട് എന്നുളള കാര്യത്തിൽ ഐ സ് പി സി എ ഗൗരവപരമായി ഊന്നൽ നൽകുന്നു. സാമിയെ പറ്റി എന്തെങ്കിലും വിവരം ഐ സ് പി സി എ ക്ക് നല്കാൻ സാധിക്കുന്നവർ അവരുടെ നാഷണൽ അനിമൽ ക്രൂഎൽറ്റി ഹെല്പ് ലൈനിൽ 1890 515 515 വിളിച്ചു അറിയിക്കണമെന്നും ദയവായി ഓർമപ്പെടുത്തുന്നു.

Share This News

Related posts

Leave a Comment