യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കാൻ ഡാസിയ.
അന്തരീക്ഷ മലിനീകരണം മുന്നിൽ നിൽക്കുമ്പോഴും ഇലക്ട്രിക്ക് കാർ സ്വന്തമാക്കാൻ പലരെയും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം വിലയാണ്. ഗ്രാന്റുകളും ആനുകൂല്യങ്ങളും നൽകിയിട്ടും, അയർലണ്ടിൽ ഒരു പുതിയ ഇലക്ട്രിക് കാറിന് 30,000 യൂറോയിൽ കൂടുതൽ നൽകേണ്ടിവരുന്നു. ഇതിനൊരു പോംവഴിയുമായിട്ടാണ് ഡാസിയ വരുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിൽ ഡാസിയ വിപണിയിലെത്താൻ പോകുന്ന പുതിയ ഇലക്ട്രിക് കാറാണ് ഇപ്പോഴത്തെ സംസാര വിഷയം. ഒരു ചെറിയ എസ്‌യുവി ക്രോസ്ഓവർ വിഭാഗത്തിൽ പെടുന്ന വാഹനത്തെ അടിസ്ഥാനമാക്കി ഡാസിയ ഒരു കാർ പുറത്തിറക്കുമെന്ന് പറയുന്നു. നിലവിൽ ചൈനയിൽ വിൽക്കുന്ന സിറ്റി കെ-സെഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇ.വിയാണിത്.
ഈ കാറിന്റെ അയർലണ്ടിലെ പ്രതീക്ഷിക്കുന്ന വില 11,000 യൂറോയാണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയും കാറിനുണ്ടാവും. ഒറ്റ ചാർജിങ്ങിൽ ഏകദേശം 250 കിലോമീറ്ററാണ് ഈ കാർ ഓടിക്കാൻ കഴിയുക. ഈ സവിശേഷതകൾ മാറ്റ് വാഹന നിർമാതാക്കളെ വെള്ളം കുടിപ്പിക്കും.