കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന ആഗ്രഹം ഏഴാമത്തെ ജന്മദിനത്തോടനുബന്ധിച്ച് സാധിച്ച് അയർലണ്ടിലെ മലയാളിയായ 7 വയസുകാരൻ ഐഡൻ സിജോ.
ഐഡാൻ സിജോയ്ക്ക് ഇപ്പോൾ 7 വയസ്സ്. യൂട്യൂബ് ചാനൽ കുട്ടികളിലെ ആത്മാഭിമാനം വളർത്തുന്നു എന്ന് ഐഡന്റെ അമ്മ.
സിജോ സെബാസ്റ്റ്യൻ, സ്നേഹ ബേബി എന്നീ മലയാളി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ ഐഡൻ സിജോയാണ് അയർലണ്ടിലെ മലയാളികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം.
കോ. കിൽഡെയറിൽ സെൽബ്രിഡ്ജിലാണ് ഇവർ താമസിക്കുന്നത്. ഐഡൻ, സെന്റ് ആൻസ് നാഷണൽ സ്കൂൾ ആർഡ്ക്ലോയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്നത് ഐഡന്റെ ആഗ്രഹമായിരുന്നു. ഇത് തന്റെ ആത്മാഭിമാനം വളർത്തുമെന്ന് കരുതി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് ചാനൽ ആരംഭിച്ചു. Aidan’s World By Aidan Sijo എന്നാണ് ചാനലിന്റെ പേര്.
പാചകം ചെയ്യുന്ന കുറച്ച് വീഡിയോകൾ ചെയ്ത ഈ ഏഴു വയസുകാരൻ, മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം പാചകം ചെയ്യുന്നതിന് പകരം അത് സ്വന്തം ശൈലിയിൽ ചെയ്യാൻ ശ്രദ്ധിച്ചു. ഇത് വാസ്തവത്തിൽ, ഐഡന്റെ മാതാപിതാക്കളിൽ ശരിക്കും സന്തോഷവും അഭിമാനവുമുണ്ടാക്കി. ഐഡന്‍ ഒരു ക്രിയേറ്റീവ് ചിന്താഗതി ഉള്ളതിനാൽ തന്നെ തന്റെ YouTube ചാനലിനായി വിഡിയോകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് ഐഡന്‍ സ്റ്റേജ് ഭയമോ ക്യാമറ ഭയമോ ഇല്ല എന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.
ഇപ്പോൾ ഈ കുട്ടിയുടെ മുഖത്തെ സന്തോഷവും ആത്മാഭിമാനവും കാണുമ്പോൾ മൂന്ന് വർഷം മുൻപ് അവൻ ആവശ്യപ്പെട്ടപ്പോൾ തന്നെ യൂട്യൂബ് ചാനൽ തുടങ്ങേണ്ടതായിരുന്നു എന്നാണ് ഐഡന്റെ അമ്മയും നഴ്സുമായ സ്നേഹ ബേബി പറയുന്നത്.
ചിലപ്പോൾ ചെറിയ കാര്യങ്ങൾ കുട്ടികൾക്ക് ലോകത്തെ ഏറ്റവും വലിയ സന്തോഷം പ്രദാനം ചെയ്യും എന്നതിന് ഉത്തമോദാഹരണമാണ് ഇതെന്ന് ഐഡന്റെ അമ്മ സാക്ഷ്യപ്പെടുത്തുന്നു.
Aiben, Aitrin എന്നിവരാണ് ഐഡന്റെ രണ്ട് സഹോദരന്മാർ.