യുകെയിൽ നിന്നും അയർലണ്ടിലേക്കുള്ള വിമാനങ്ങൾക്ക് 48 മണിക്കൂർ വിലക്ക്

കോവിഡ് -19 ന്റെ പുതിയ അതിതീവ്രവ്യാപനത്തെ തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് അയർലണ്ടിൽ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തും, അതേസമയം കപ്പലുകൾ(Ferries) ചരക്ക് സാധനങ്ങൾ കടത്തുവാൻ (Transporting Goods) മാത്രമായി പരിമിതപ്പെടുത്തുമെന്നും ഗവണ്മെന്റ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും നാളെയും (തിങ്കളും ചൊവ്വയും) നിരോധനം നിലവിലുണ്ട്, അതിന് ശേഷമുള്ള തുടർനടപടികൾ ചൊവ്വാഴ്ച മന്ത്രിസഭ യോഗത്തിന് ശേഷം അറിയിക്കുന്നതാണ്.

അവശ്യ സാധനങ്ങളുടെ വിതരണം നിലനിർത്തുന്നതിനായി അയർലണ്ടും യുകെയും തമ്മിലുള്ള ഫെറി ക്രോസിംഗുകൾ തുടരും. കൂടാതെ യുകെയിലേക്കുള്ള യാത്രകളിൽ ഐറിഷ് നിവാസികളെ മടക്കി അയയ്ക്കുന്നതിനും വരും ദിവസങ്ങളിൽ മടങ്ങാൻ പദ്ധതിയിടുന്നതിനും അതുപോലെ തന്നെ യുകെയിലൂടെ യാത്ര ചെയ്യുന്ന അയർലണ്ടിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്കും വേണ്ട ക്രമീകരണങ്ങൾ ഐറിഷ് ഗവണ്മെന്റ് ഇതിനോടൊപ്പം തന്നെ ഏർപ്പെടുത്തുമെന്നും അറിയിച്ചു.

സർക്കാർ നിയന്ത്രണത്തെ തുടർന്ന് അടുത്ത 48 മണിക്കൂർ യുകെക്കും അയർലൻഡിനുമിടയിൽ വിമാന സർവീസ് നടത്തില്ലെന്ന് Aer Lingus അറിയിച്ചു. എന്നിരുന്നാലും അയർലണ്ടിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈൻ കൂട്ടിച്ചേർത്തു. “യുകെയിലേക്കും യുകെയിലേക്ക് കണക്റ്റുചെയ്യുന്ന വിമാനങ്ങളിലേക്കും കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനും ഇത് വളരെയധികും സഹായകമാകുമെന്നും എയർലൈൻസ് അഭിപ്രായപ്പെട്ടു.”

“ഫ്ലൈറ്റുകൾ റദ്ദാക്കിയ ഉപഭോക്താക്കളെ Aer Lingus നേരിട്ട് ബന്ധപ്പെടും, കൂടാതെ റീഫണ്ട്, വൗച്ചർ അഥവാ റീറൂട്ടിങ് സംവിധാനം ആവശ്യമനുസരിച്ച് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് Aer Lingus അറിയിച്ചു,” Ryanair എയർലൈൻസും വേണ്ട നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്, “ഫ്ലൈറ്റ് റദ്ധാക്കിയതുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും ഒരു ഇമെയിൽ അറിയിപ്പ് ലഭിക്കും, അതോടൊപ്പം തന്നെ അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ സൗജന്യ സർവീസുകളോ റീഫണ്ടുകളോ ഉൾപ്പെടെയുള്ള പ്രായോഗിക ബദലുകൾ വരും ദിവസങ്ങളിൽ ഏർപ്പെടുത്തും” എന്ന് Ryanair എയർലൈൻസും വാഗ്ദാനം ചെയ്യുന്നു.

Share This News

Related posts

Leave a Comment