തെങ്ങോലകൾ വിശറി വീശുന്ന പച്ചക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ, അവക്കതിരിട്ട് പശ്ചിമഘട്ട മലനിരകൾ അവക്കിടയിലൂടെ കളകളമൊരുപാട്ട് പാടി പുഴ. മഴമേഘങ്ങൾ മലനിരകളോട് ചേർന്ന് നിന്ന് മലയാള നാട്ടിൽ പെയ്തിറങ്ങാൻ വെമ്പുന്ന നിമിഷം . മഴവില്ലഴകുള്ള നാട് . ഒരു സാധാരണ പ്രവാസി എപ്പോഴും മനസ്സിൽ കാണുന്ന സ്വപ്നം പക്ഷെ ലോകത്തെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധി മൂലം അവന് അവിടേക്ക് പോകാനാവുന്നില്ല. ഈ സന്ദർഭത്തിലാണ് അയർലൻഡ് മലയാളികൾ അണിയിച്ചൊരുക്കിയ റൊമാന്റിക് ആൽബം നിങ്ങളെ ഈ കാഴ്ചകളെല്ലാം കാണിക്കാനെത്തുന്നത്. ആ കാഴ്ചകൾക്കൊപ്പം മലയാളത്തനിമയുള്ള വരികൾ ഒരുക്കിയിരിക്കുന്നത് കിൽകെനി നിവാസി ആയ ജീനിയസ് പ്രഭ ആണ്
മലയാളത്തിന് അയർലണ്ടിൽ നിന്നും ഒരു സ്നേഹോപഹാരം
സംവിധാനം സുനീഷ് നീണ്ടൂർ. നിർമാണം ടി എൻ പി പ്രൊഡക്ഷൻസ് റിലീസ് . ആൽബം കാണുവാൻ ടി എൻ പി പ്രൊഡക്ഷൻസ് റിലീസ് യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക .
Share This News