ബ്രസീലിയൻ കൊറോണ വൈറസ് വേരിയന്റിലെ മൂന്ന് കേസുകൾ അയർലണ്ടിൽ ആദ്യമായി കണ്ടെത്തിയതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻഫെറ്റ്) ഇന്നലെ രാത്രി അറിയിച്ചു. എല്ലാ കേസുകളും ബ്രസീലിൽ നിന്നുള്ള സമീപകാല യാത്രയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ അറിയിച്ചു.
കൊറോണ വൈറസിന്റെ യഥാർത്ഥ പതിപ്പിനേക്കാൾ കൂടുതൽ പടരാൻ സാധ്യതയുള്ളതാണ് ബ്രസീൽ വേരിയൻറ്. മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കുന്ന വൈറസിന്റെ ഭാഗമായ സ്പൈക്ക് പ്രോട്ടീനിൽ ഇത് മാറ്റങ്ങൾ വരുത്തുന്നുവെന്നാണ് പഠനറിപ്പോർട്ട്. ജൂലൈയിലാണ് ഇത് ആദ്യമായി ഉയർന്നുവന്നത്.